കുവൈറ്റ് സിറ്റി: കുവൈത്തിൽ അടുത്ത മൂന്നു ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ മുതൽ വെള്ളി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലൊടുകൂടിയ നേരിയ മഴയ്ക്ക് സാധ്യത എന്നാണ് റിപ്പോർട്ട്.
നാളെ മുതൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നാണ് റിപ്പോർട്ട് ഇന്നത്തെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്.