പാലക്കാട്: ദേശീയ വനം – വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് പാലക്കാട് ഡിവിഷന്‍ – ഒലവക്കോട് റേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ധോണിയില്‍ ജനകീയ പക്ഷി സര്‍വേ നടത്തി. 
നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, ബയോഡൈവേര്‍സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഒലവക്കോട് റേഞ്ച് ഒഫ്ഫീസര്‍ ഇംറോസ് ഏലിയാസ് നവാസ്, ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ: ലിജോ പനങ്ങാടൻ, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് സെക്രട്ടറി പ്രവീൺ വി എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.

സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രകൃതിസ്നേഹികള്‍ എന്നിങ്ങനെ നൂറ്റിപ്പതിനെട്ട് പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കാട്ടുവേലിത്തത്ത, ത്രിയംഗുലി മരംകൊത്തി, നീലച്ചെമ്പൻ പാറ്റപിടിയൻ, ഗൌളിക്കിളി ഉള്‍പ്പടെ മുപ്പതില്‍ പരം ഇനം പക്ഷികള്‍ സര്‍വേയില്‍ രേഖപ്പെടുത്തി.
പത്ത് ടീമുകളായി നടത്തിയ സര്‍വേയില്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടിന്റെ പ്രസിഡന്‍റ് ലതിക ആനോത്ത്, ഫോർട്ട് പെടല്ലെര്‍സ് പാലക്കാട് സെക്രട്ടറി ജയറാം കോട്ടപ്ലാവിൽ, മലമ്പുഴ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ ലേഖ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *