മുവാറ്റുപുഴ : ജെ.സി ഐ മുവാറ്റുപുഴ ടൗൺ ചാപ്റ്റർ ഏർപ്പെടുത്തിയ രണ്ടാമത് ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് അർഹനായി.
25,001 രൂപയും ഫലകവും പൊന്നാടയും  ഒക്ടോബർ 7 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അഡ്വ .ഡീൻ കുര്യാക്കോസ് എം പി സമ്മാനിക്കും.ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ മുഖ്യാതിഥിയാവും.
 ജെ സി ഐ മുവാറ്റുപുഴ ടൗൺ പ്രസിഡന്റ്‌ എൽദോ ബാബു വട്ടക്കാവൻ ചടങ്ങിൽ അദ്ധ്യക്ഷനാവും.
ജെസിഐ മുവാറ്റുപുഴ ടൗൺ ചാപ്റ്ററിന്റെ പുതിയ പ്രസിഡണ്ടായി ജെ സി മാത്യു പ്രസാദ് ചുമതല ഏൽക്കുന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുന്നത്.
ഡോ പ്രൊഫ. ജോസ്കുട്ടി ജെ ഒഴുകയിൽ  ചെയർമാനായും ജോബിൻ ജോർജ്, സിബി പൗലോസ് എന്നിവർ അടങ്ങിയ അവാർഡ് നിർണയ കമ്മിറ്റിയുടേതാണ് തീരുമാനം.
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ മുനിസിപ്പാലിറ്റി, ആരോഗ്യ മേഖലയിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച മൂന്നാമത്തെ മുനിസിപ്പാലിറ്റി, സമ്പൂർണ പൂന്തോട്ട നഗര പദ്ധതി ഉൾപ്പെടെ ഭരണ മികവിനെയാണ്‌ പുരസ്‌കാരം.
പ്രഥമ ജെസിഐ ഗ്രാമ സ്വരാജ് അവാർഡ് നിലവിലെ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടന് മന്ത്രി റോഷി ആഗസ്സിൻ 2022 ൽ സമ്മാനിച്ചായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *