കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ലോറിയുടമ മനാഫ് ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും.
കോഴിക്കോട് മുക്കത്തെ ഒരു സ്കൂളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. രാവിലെ പത്തിനാൃാണ് പരിപാടി. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചെന്നും തന്റെ യൂട്യൂബ് ചാനലില്‍ കാഴ്ച്ചക്കാരെ കൂട്ടാന്‍ ലോറിയുടമ സഹതാപത്തിലൂടെ ശ്രമിച്ചെന്നുമാണ് കുടുംബം ആരോപിച്ചത്.
കോഴിക്കോട്ടെ വീട്ടില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് അര്‍ജുന്റെ കുടുംബം മനാഫിനെതിരെയും ഈശ്വര്‍ മാല്‍പെയ്ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്.