തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വരുന്ന വാര്‍ത്തകള്‍ പ്രത്യേക കേന്ദ്രത്തില്‍നിന്ന് വരുന്നതാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
ഇടത് പക്ഷത്തെ തകര്‍ക്കലാണ് ലക്ഷ്യം. അതിന് മുഖ്യമന്ത്രിയുടെ തലക്ക് അടിക്കണം. ഇന്ന് മുഖ്യമന്ത്രിയെങ്കില്‍ നാളെ വേറെ ആളായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അഭിമുഖം നല്കാന് അദ്ദേഹത്തിന് പി ആര് ഏജന്‍സിയുടെ ആവിശ്യമില്ലെന്നും റിയാസ് പറഞ്ഞു. ഇങ്ങനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നതില്‍ രാഷ്ട്രീയമുണ്ട്. അഭിമുഖം വിഷയം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും റിയാസ് പറഞ്ഞു.
എന്ത് വാര്‍ത്ത കൊടുത്താലും കേരളത്തില്‍ ഇനിയും തുടര്‍ഭരണം ഉണ്ടാകും. മലപ്പുറം പ്രചരണത്തിന് പിന്നില്‍ ജമാഅത്ത ഇസ്ലാമിയാണെന്നും യുഡിഎഫിന്റെ സ്ലീപ്പിങ്ങ് പാര്‍ട്ട്ണറാണ് ജമാഅത്ത ഇസ്ലാമിയെന്നും അദ്ദേഹം പറഞ്ഞു.