ആദ്യ വിവാഹം 2000ത്തിൽ, ശേഷം 2007ൽ, പിന്നീട് 2020ലും; ഇനി നാലാം വിവാഹം, അറിയിച്ച് വനിത വിജയകുമാർ
അഭിനേത്രിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാർ നാലാമതും വിവാഹിതയാകുന്നു. വനിത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഡാൻസ് കൊറിയോഗ്രാഫറായ റോബർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ 5ന് ഇരുവരുടെയും വിവാഹം നടക്കും.