തിരുവനന്തപുരം: അവസരവാദ രാഷ്ട്രീയത്തിന്റെ അവസാന വാക്കാണ് പിണറായി വിജയനെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന തിരിച്ചറിവില്‍ അവരെ മുഖ്യമന്ത്രി വര്‍ഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു.
സ്വന്തം അണികളെ പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പിയുടെ സ്വരം സി.പി.എം. കടമെടുക്കുകയാണ്. കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കാനാണ് സി.പി.എം-ബി.ജെ.പി. ശ്രമമെന്നും സുധാകരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.