ആലപ്പുഴ: കണ്ടല്ലൂർ ഗവ. ആശുപത്രിയില്‍ (എഫ്എച്ച്സി കണ്ടല്ലൂര്‍) സേവനമനുഷ്ഠിച്ചിരുന്ന കാരിക്കുളങ്ങര കുറ്റിയിൽ ഡോക്ടർ ഡി.എസ് ദിലീപ് കുമാർ അന്തരിച്ചു. വാടക വീടായ പുല്ലുകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ്‌ നെടുവേലിൽ വീട്ടില്‍ ഡോക്ടറെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഭാര്യ: ധന്യ. ഏക മകൻ ദക്ഷൻ (6).
മുൻപ് പക്ഷാഘാതം വന്ന ഡോക്ടർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും കൃത്യമായി ആശുപത്രിയിൽ എത്തിയിരുന്നു. നിരവധി രോഗികളുടെ പ്രത്യേകിച്ച് പാവങ്ങളുടെ ആശ്രയമായിരുന്നു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *