പാലക്കാട് | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളില്‍ തീപടര്‍ന്നു. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനിടെയാണ് ​സംഭവം. നിലവിളക്കില്‍ നിന്നാണ് തീപടര്‍ന്നത്.
പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനായി കുനിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കിൽ നിന്നും കഴുത്തിലിട്ടിരുന്ന ഷാളിലേക്ക് തീ പടരുകയായിരുന്നു. ഉടനെ സുരക്ഷ ഉദ്യോഗസ്ഥരെത്തി തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *