കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ വീട്ടില്‍ എ. ഷാജഹാനെ(31)യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ജെയിംസ് കാമറൂണ്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വെണ്ണലയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം മൂന്നു മാസമായി ഷാജഹാന്‍ താമസിച്ചുവരികയായിരുന്നു. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
യുവതിയെ വിവാഹം കഴിക്കുമെന്ന് ഷാജഹാന്‍ പറഞ്ഞിരുന്നതെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി പിന്നീടാണ് അറിഞ്ഞത്. യുവതിയില്‍ നിന്ന് ഇയാള്‍ പല തവണകളായി മൂന്നു ലക്ഷം രൂപയും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.