പട്ന: ബിഹാറിന്റെ പല ഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കം. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു.
ഞായറാഴ്ച 24 മണിക്കൂറിനുള്ളില്‍ ആറ് ബാരേജുകള്‍ തകര്‍ന്നത് സ്ഥിതിഗതികള്‍ വഷളാക്കി. കോസി, ഗന്ദക്, ബാഗ്മതി തുടങ്ങിയ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകാനും ഇത് കാരണമായി. നദികള്‍ കരവിഞ്ഞത് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള ജില്ലകളെയും സാരമായി ബാധിച്ചു.
നേപ്പാളില്‍ ഇടതടവില്ലാതെ പെയ്യുന്ന മഴയ്ക്ക് ശമനമായതിനാല്‍ തിങ്കളാഴ്ച ബാരേജുകളില്‍ നിന്നുള്ള ജലനിരപ്പ് കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, സംസ്ഥാനത്തിന് പുറത്ത് നിന്ന് ആറ് ദേശീയ ദുരന്തനിവാരണ സേന ടീമുകളെ വിളിച്ചിട്ടുണ്ട്.
നിലവില്‍, 12 എന്‍ഡിആര്‍എഫ് ടീമുകളും 22 സംസ്ഥാന ദുരന്ത പ്രതികരണ സേന ടീമുകളും ബീഹാറിലുടനീളം വെള്ളപ്പൊക്ക ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്.