കോട്ടയം: ഓണക്കാലത്തെ മികച്ച നേട്ടം ആവര്‍ത്തിക്കാൻ കെ.എസ്.ആര്‍.ടി.സി.  മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുള്‍ കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചു.  
ആഘോഷ വേളകളില്‍ നാട്ടിലെത്താന്‍ മലയാളികള്‍ പൊതുവേ ആശ്രയിക്കുന്നതു ബസുകളെയും ട്രെയിനുകളെയുമാണ്. പ്രത്യേകിച്ചു ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരകണക്കിനു മലയാളികളാണ് ഈ അവസരങ്ങളില്‍ നാട്ടിലേക്കു യാത്ര ചെയ്യുന്നത്.
ആഘോഷങ്ങളോടനുബന്ധിച്ച് റോഡ് മാര്‍ഗം നാട്ടിലെത്താമെന്ന് കരുതിയാല്‍ സ്വകാര്യ ബസുകളും വലിയ നിരക്കാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഈ ഓണക്കാലത്ത് വന്‍ തുകയാണു ടിക്കറ്റു നിരക്കിയതില്‍ ബസ് കമ്പനികൾ ഈടാക്കിയത്.

ഓണക്കാലത്ത് കരിഞ്ചന്തയില്‍ ടിക്കറ്റ് വിറ്റു പോയത് 10,000 രൂപയ്ക്കു വരെയാണ്

ഓണത്തിന് കൂടുതല്‍ സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തിയെങ്കിലും തിരക്കു കുറയ്ക്കാന്‍ പര്യാപതമായിരുന്നില്ല. പക്ഷേ, സപെഷല്‍ സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിക്കു അധിക വരുമാനം നല്‍കിയിരുന്നു.
ഇക്കുറി ഓണ നാളുകളിലെ നേട്ടം ആവര്‍ത്തിക്കാനാണു മഹാനവമി, വിജയദശമി, ദീപാവലി  ആഘോഷങ്ങളോടനുബന്ധിച്ചു യാത്രക്കാരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി ഒക്‌ടോബര്‍  9 മുതല്‍ നവംബര്‍ 7 വരെ സ്പെഷൽ സര്‍വീസുകള്‍ ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും നടത്തുന്നത്.
കൂടുതല്‍ സര്‍വീസുകള്‍ ബംഗളൂരുവില്‍ നിന്നാണ്. കോഴിക്കോട്ടോയ്ക്കു എട്ടു സര്‍വീസുകളും മലപ്പുറം 2, തൃശൂര്‍ 3, എറണാകുളം 5,  കോട്ടയം 2, അടൂര്‍-1, കൊല്ലം-1, കണ്ണൂര്‍ 3, പയ്യന്നൂര്‍ 1, തിരുവനന്തപുരം1 എന്നിങ്ങനെയാണ്  27 സര്‍വീസുകളാണുള്ളത്. ചെന്നൈയില്‍ നിന്നു എറണാകുളം തിരുവന്തപുരം എന്നിവിടങ്ങളിലേക്കു ഓരോ സര്‍വീസും നടത്തുന്നുണ്ട്.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസ് ആവശ്യമെങ്കില്‍ നടത്താനും കെഎസ്ആര്‍ടിസി യൂണിറ്റുകള്‍ സജ്ജമാണ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed