കാഠ്മണ്ഡു: നേപ്പാളിലുടനീളം അതിശക്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 102 ആയി.
വെള്ളിയാഴ്ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 40-45 വർഷത്തിനിടെ താഴ്വരയിൽ ഇത്രയും വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 64 പേരെ കാണാതായതായും 45 പേർക്ക് പരിക്കേറ്റതായും സായുധ പോലീസ് സേനാ വൃത്തങ്ങൾ അറിയിച്ചു. കാഠ്മണ്ഡു താഴ്വരയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 195 വീടുകളും എട്ട് പാലങ്ങളും തകർന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ 3100 പേരെ രക്ഷപ്പെടുത്തി. പ്രധാന നദിയായ ബാഗ്മതി കരകവിഞ്ഞ് അപകടനിലക്ക് മുകളിൽ ഒഴുകുന്നു. മരണസംഖ്യ 102 ആയതായി പൊലീസ് സേന പ്രസ്താവനയിൽ അറിയിച്ചു.