മലപ്പുറം: വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി തെോ​ക്ക​ത്ത് നാ​സ​റി​ന്‍റെ മ​ക​ൾ ഇ​ഫ​യാ​ണ് (മൂന്ന്) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ​യാ​യിരുന്നു സം​ഭ​വം.
പ​ട​പ്പ​റ​മ്പ് മൂ​ച്ചി​ക്ക​ൽ പു​ളി​വെ​ട്ടി ജാ​റ​ത്തി​നു സ​മീ​പമായിരുന്നു അപകടം. ടാ​ങ്ക​ർ ലോ​റി​യുമായി കാർ കൂ​ട്ടി​യി​ടിക്കുകയായിരുന്നു. കാറിൽ മുൻസീറ്റിൽ ഉമ്മയുടെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്. ഇടിയെ തുടർന്ന് സീറ്റ് ബെൽറ്റ്‌ കഴുത്തിൽ കുടുങ്ങുകയും എയർബാഗ് മുഖത്തമർന്ന് ശ്വാസം തടസ്സപ്പെടുകയുമായിരുന്നു.

പ്ര​വാ​സി​യാ​യ നാ​സ​ർ ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ബന്ധുവിന്‍റെ നി​ക്കാ​ഹി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്. നി​ക്കാ​ഹുമായി ബന്ധപ്പെട്ട ചടങ്ങിന് പോ​യി തി​രി​ച്ചു​വ​ര​വെ​യാ​ണ് അ​പ​ക​ടം. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. കൂ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​സ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. മറ്റാർക്കും പരിക്കില്ല. കൊ​ള​ത്തൂ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *