ഷാർജ: കേരള സംസ്ഥാന മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കരയെ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി അനുമോദിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മനേജിംഗ് കമ്മിറ്റി അംഗം ഏ.വി മധു, എം.ജി.സിഎഫ് ഷാർജ പ്രസിഡണ്ട് പി.വി സുകേശൻ, ജന. സെക്രട്ടറി നൗഷാദ് മന്ദങ്കാവ്, പ്രവീൺ വക്കേക്കാട്ട്, മുസ്ഥഫ കൊച്ചന്നൂർ, കെ.അനിൽ കുമാർ എന്നിവർ സംബന്ധിച്ചു.