എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഡിജി കേരളം പരിപാടിയുടെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നൽകി.
പരിപാടിയിൽ സിഡിഎസ് ചെയർ പേഴ്സൻ എം. നസീമ, അസിസ്റ്റന്റ് സെക്രട്ടറി സ്മിത എസ് നായർ, ഡിജി കേരളം പഞ്ചായത്ത് കോർഡിനേറ്റർ എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ടെക്‌നിക്കൽ അസിസ്റ്റന്റ് എൻ അബ്ദുൾ ഹക്കീം, സി. രാധിക, ബി. പ്രിയങ്ക എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.