തൃശൂർ: റോഡിലെ കുഴിയിൽ വീണ് ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. തൃശൂർ – കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപമുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തിൽ വാഹനത്തിന്റെ ടയർ പൊട്ടിയെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. തൃശൂർ – കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതൽ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി തകർന്നു കിടക്കുകയാണ്.
ഇവിടെ വാഹനാപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.