തിരുവനന്തപുരം: വെള്ളറടയില്‍ 137 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ തഞ്ചാവൂര്‍ സ്വദേശി നിയാസ്, കൊല്ലം സ്വദേശി സമീര്‍ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കസ്റ്റഡിയിലെടുത്തത്.
വെള്ളറട പന്നിമലക്ക് സമീപം വച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. 137 കിലോ കഞ്ചാവ് കാറില്‍ നിന്ന് കണ്ടെടുത്തു. സ്‌കൂളുകള്‍ കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്നാണ് നിഗമനം.