പാലാ: സഹകരണബാങ്കുകളും സംസ്ഥാന ഖജനാവും കൊള്ളയടിച്ചു സി പിഎം തടിച്ചു കൊഴുക്കുകയാണെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന ജാഥാ “ഉത്സാഹ് “പാലായിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ പ്രസിഡണ്ട് അഡ്വ. ജബീമെത്തർ എം പി പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന സർവ്വ വികസന പദ്ധതികൾക്കുമേതിരെ വിധ്വoസകസമരം നയിച്ച സിപിഎം ഇന്ന് അതിന്റെ ഉൽഘാടനം നടത്തി പരിഹാസ്യരാകുന്ന കാഴ്ചയാണ് കേരളത്തിലെമ്പാടുമെന്നു അവർപറഞ്ഞു.
ബ്ലോക്ക് മഹിളാകോൺഗ്രസ് പ്രസിഡണ്ട് നിർമ്മല മോഹന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നാട്ടകം സുരേഷ്, ടോമി കല്ലാനി, എ കെ ചന്ദ്രമോഹൻ, പ്രൊഫ് സതീഷ് ചോള്ളനി, എൻ സുരേഷ്, മിനിമോൾ, ബിന്ദു സന്തോഷ് കുമാർ, മഞ്ചു ചന്ദ്രൻ, ഷൈനി ഫിലിപ്പ്, മാരിയത് ബീവി, ബെറ്റി ടോജോ, ലാലി സണ്ണി ആനി ബിജോയ്, മായരാഹുൽ, ഗീതാരാജു സന്ധ്യാബിനു, ലീസാമ്മ ജോർജ്, ലിസിക്കുട്ടി മാത്യു അഡ്വ. അൽഫോൻസാ ദാസ്, അർജുൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.