ഭയം വിതച്ച് നഗര ഹൃദയത്തില്‍ ഒരു മൂർഖന്‍; മുന്നറിയിപ്പ്, പിന്നാലെ അതിസാഹസികമായ പിടികൂടല്‍

നപ്രദേശങ്ങളോ, കുറ്റിക്കാടുകള്‍ക്ക് സമീപത്തോ തമസിക്കുന്നവരെ സംബന്ധിച്ച പാമ്പുകള്‍ അത്ര ഭയം വിതയ്ക്കുന്ന ജീവിവര്‍ഗമല്ല. അവരുടെ ചെറുപ്പകാലം മുതല്‍ക്ക് തന്നെ നിരവധി പാമ്പുകളെ കണ്ടായിരിക്കും അവരുടെ വളര്‍ച്ച എന്നത് തന്നെ. എന്നാല്‍ നഗര ഹൃദയങ്ങളില്‍ ജീവിക്കുന്നവരുടെ കാര്യം അങ്ങനയല്ല. അവര്‍ക്ക് പാമ്പുകള്‍ കാട്ടിലും മൃഗശാലകളിലും മാത്രം കാണാന്‍ കിട്ടുന്ന ഒരു ജീവിവര്‍ഗ്ഗമാണ്. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി നഗരത്തില്‍ ഒരു പാമ്പിനെ കണ്ടാല്‍ അത് വലിയ തോതിലുള്ള ഭയമാണ് വിതയ്ക്കുക. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം ഗ്രേറ്റർ നോയിഡയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ഗ്രേറ്റർ നോയിഡയിലെ ഒരു സൊസൈറ്റിയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്തെ ജനങ്ങളില്‍ ഭയം വിതച്ച് കൊണ്ട് ജാഗ്രതാ മുന്നറിയിപ്പ് എത്തി. പാമ്പിനെ അവസാനമായി കണ്ട പ്രദേശത്തിലൂടെ കടന്നുപോകുമ്പോൾ ജാഗ്രത പാലിക്കാൻ താമസക്കാരെ ഉപദേശിച്ചുകൊണ്ടായിരുന്നു അറിയിപ്പ് പ്രചരിച്ചത്.  സെപ്റ്റംബർ 26 ലെ സുരക്ഷാ അറിയിപ്പിൽ ഇങ്ങനെ പറയുന്നു, “പ്രിയപ്പെട്ട നിവാസികളേ, ഇന്ന് പാർക്ക് സൈഡ് ഏരിയയിലെ ടവർ സിക്ക് ചുറ്റും ഒരു പാമ്പ് കറങ്ങുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” പാർക്ക് വശത്ത് ചുറ്റിക്കറങ്ങുമ്പോൾ “ശ്രദ്ധാലുവായിരിക്കാൻ” സൊസൈറ്റിയുടെ മെയിന്‍റനൻസ് ഓഫീസാണ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.  “പാർക്ക് സൈഡ് ഏരിയയിലേക്ക് ചുറ്റിക്കറങ്ങുമ്പോൾ എല്ലാ താമസക്കാരും ശ്രദ്ധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളോട് വളരെ ശ്രദ്ധാലുവായിരിക്കാൻ പറയുക.” പിന്നീട് നഗരത്തിലിറങ്ങിയ പാമ്പിനെ പിടികൂടി സുരക്ഷിതമായി വനംവകുപ്പിന് കൈമാറിയെന്നും നോട്ടീസില്‍ പറയുന്നു. 

150 വര്‍ഷം, ഒരു കാലഘട്ടത്തിന്‍റെ അന്ത്യം; ഒടുവില്‍ ട്രാമുകള്‍ കൊല്‍ക്കത്തയുടെ തെരുവുകൾ ഒഴിയും

ലബനണിലെ പേജർ സ്ഫോടനം; പഴയ തന്ത്രം പക്ഷേ, കൂട്ട ആക്രമണം ആദ്യം

നോയിഡയില്‍ നിന്നും പിടികൂടിയ മൂര്‍ഖന്‍ പാമ്പിന്‍റെ രണ്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ചിത്രങ്ങള്‍ക്ക് താഴെ ഇങ്ങനെ എഴുതി. “ഗൗർ സിറ്റി 1 ലെ നാലാം അവന്യൂ സൊസൈറ്റിയുടെ സെൻട്രൽ പാർക്കിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പിനെ പിടിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ജീവൻ പണയപ്പെടുത്തി.” അടിക്കുറിപ്പിനൊപ്പം ഒരു നീല വേസ്റ്റ്ബിന്നിനുള്ളില്‍ കിടക്കുന്ന മൂര്‍ഖന്‍ പാമ്പിന്‍റെ ചിത്രവും പങ്കുവയ്ക്കപ്പെട്ടു. അഗുംബെ റെയിൻ ഫോറസ്റ്റില്‍ നിന്നും എട്ട് അടി നീളമുള്ള പടുകൂറ്റന്‍ രാജവെമ്പാലയെ കഴിഞ്ഞ മാസം പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

‘പണത്തെക്കാളേറെ ജീവിതം’; ജീവിക്കാനായി യുഎസ് ഉപേക്ഷിച്ച് ഇന്ത്യ തെരഞ്ഞെടുത്ത മൂന്ന് മക്കളുടെ അമ്മ പറയുന്നു
 

By admin