ലണ്ടന്‍: ട്രെയിനില്‍വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരന് 16 ആഴ്ചത്തെ തടവ്. വെസ്റ്റ് മിഡ്ലാന്‍ഡ്സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39കാരനായ മുഖന്‍ സിങ്ങിനെയാണ് കോടതി തടവിന് ശിക്ഷിച്ചത്.
പെണ്‍കുട്ടിക്ക് 128 പൗണ്ട് നല്‍കാന്‍ കോടതി ഉത്തവിട്ടിരിക്കുന്നത്. കുറ്റവാളികളുടെ പട്ടികയില്‍ ഇയാളെ പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 2021 സെപ്റ്റംബറിലാണ് സംഭവം. ബര്‍മിംഗ്ഹാം മൂര്‍ സ്ട്രീറ്റില്‍ നിന്ന് ലണ്ടന്‍ മാരില്‍ബോണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ഇയാള്‍ ലൈംഗികാധിക്രമം നടത്തുകയായിരുന്നു.
ട്രൈയിന്‍ സീറ്റില്‍ യുവതിയുടെ അരികിലാണ് മുഖന്‍ സിങ്ങ് ഇരുന്നത്. എന്നാല്‍, യുവതി തന്റെ ഫോണില്‍ സംഭവ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതുള്‍പ്പെടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.