ജിദ്ദ.   ജാതി സെൻസറിനെതിരെ കേന്ദ്ര സർക്കാരും സംഘപരിവാറും നടത്തുന്ന നീക്കം ന്യൂനപക്ഷ സമുദായങ്ങളെ പിന്നോട്ട് നയിക്കാനും ജനാധിപത്യ മതേതരത്വ ഇന്ത്യയ്ക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗവുമാണ് എന്ന് കോൺഗ്രസ് നേതാവും മൈനോരിറ്റി സെൽ ദേശീയ ചെയർമാനും പ്രമുഖ ഉർദു കവിയും ഭാഷകനുമായി ഇമ്രാൻ പ്രതാപ് ഗർഹി എം പി.
സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി സൗദിയിൽ എത്തി  ഉംറ നിർവ്വഹിക്കാൻ എത്തിയ അദ്ദേഹത്തെ സന്ദർശിച്ച ജിദ്ദ ഒ ഐ സി സി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജാതി സെൻസസ്  ഇന്ത്യ മുന്നണിയുടെ ഭാഗമായി പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുഴുവനായും നടത്താൻ ശ്രമങ്ങൾ ഉണ്ടാവും. ദളിത്, ന്യൂനപക്ഷ , ആദിവാസി വിഭാഗങ്ങളുടെ അടക്കം പിന്നോക്കാവസ്ഥയും മറ്റു വിവരങ്ങളും ലഭ്യമാക്കാൻ ജാതി സെൻസസിലൂടെ മാത്രം സാധ്യമാവൂ.
കർണാടക ഇലക്ഷൻ ഫലവും ഭാരത് ജോഡോ യാത്രയും ഇന്ത്യയിൽ ഉണ്ടാക്കിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യ മുന്നണിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും അനുകൂലമാണ്. അത് വരാനിരിക്കുന്ന സംസ്ഥാങ്ങളുടെ ഇലക്ഷനുകളിലും പാർലമെന്റ് ഇലക്ഷനുകളിലും കൂടുതൽ ശക്തിയോടെ  പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു.  
ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അദ്ദേഹത്തെ ഷാളണിയിച്ചു സ്വികരിച്ചു. മൈനോറിറ്റി കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും, പ്രവാസ ലോകത്ത് നിന്നും കോൺഗ്രസിന്റെ വിജത്തിനായിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നു മുനീർ പറഞ്ഞു.    കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി  ജനറൽ സെക്രട്ടറി ആമീർ ഇസ്ലാം, ഗ്ലോബൽ കമ്മിറ്റി മെമ്പർമാരായ അലി തേക്കുതോട് മുജീബ് മൂത്തേടവും, എ ഐ ഒ സി സി സാരഥി  ഖമർ സാദാ, ഫസലുള്ള വെള്ളുവമ്പാലി  തുടങ്ങിയ സന്നിഹിതരായിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *