തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഇന്ന് വൈകിട്ട് മൂന്നിനാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.