ബെംഗളൂരു: ബെംഗളൂരുവിൽ ബിഹാർ സ്വദേശിനി മഹാലക്ഷ്മിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതിയുടെ ഡയറി കണ്ടെത്തി.
ശരീരം 59 കഷണങ്ങളാക്കി മുറിച്ചെന്നും ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി മുക്തിരഞ്ജൻ റായ് ഡയറിയിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സംഭവങ്ങളെ കുറിച്ച് സഹോദരനോട് പറഞ്ഞതായും പ്രതി ഡയറിയിൽ കുറിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.
പ്രതി ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് അവിടേക്ക് തിരിച്ചെങ്കിലും പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.