തിരുവനന്തപുരം: 15 വര്‍ഷങ്ങള്‍ക്ക് ശേഷം കേരള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി പുറത്തിറക്കി. 1999-ലെ ആദ്യ പതിപ്പിനു ശേഷം 2009 ല്‍ രണ്ടാം പതിപ്പിനും ശേഷം ദീര്‍ഘ കാലയളവിന് ശേഷമാണ് ഇത് പുറത്തിറക്കുന്നത്.
മറ്റൊരു വാഗ്ദാനം കൂടി പാലിച്ചെന്നും, കേരളത്തില്‍ ഏറ്റവും സാധാരണമായി ഉപയോഗത്തിലുളള മരുന്നുകളുടെ വിശദവിവരങ്ങള്‍ സംഗ്രഹിച്ചിട്ടുളള ഒരു റഫറന്‍സ് പ്രമാണമാണ് ഡ്രഗ് ഫോര്‍മുലറിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മരുന്നുകളുടെ പേരുകള്‍, അളവ്, പാര്‍ശ്വഫലങ്ങള്‍, ഉപയോഗങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയാണ് ഈ ഫോര്‍മുലറി തയ്യാറാക്കിയിട്ടുളളത്. ഡ്രഗ് കണ്‍ട്രോളര്‍, വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡോ. എം. നരേന്ദ്രനാഥിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഡോ. അന്നപൂര്‍ണ കണ്‍വീനറായ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഈ ഫോര്‍മുലറി തയ്യാറാക്കിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്‌സുമാര്‍, ഫാര്‍മസി സ്റ്റാഫ് എന്നിവര്‍ക്കെല്ലാം പ്രയോജനപ്രദമായ ഒരു റഫറന്‍സ് ഗ്രന്ഥമാണിത്. പൊതുജനങ്ങള്‍ക്കും ഇതേറെ പ്രയോജനപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.