കൊച്ചിയിൽ 3 മണിക്കൂർ നീണ്ട സങ്കീർണമായ അപൂർവ ശസ്ത്രക്രിയ, വളർത്തു പാമ്പിന്റെ വായിൽ നിന്നും നീക്കം ചെയ്തത് മുഴ!

കൊച്ചി: കൊച്ചിയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ വളർത്തു പാമ്പിന്റെ വായിൽ നിന്നും മുഴ നീക്കം ചെയ്തു. സ്വകാര്യ മൃഗ ഡോക്ടറായ ഡോ ടിട്ടു എബ്രഹാമും സംഘവും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. പെരുമ്പാമ്പ് ഇനത്തിൽ പെട്ട അമേരിക്കൻ പാമ്പായ റെഡ് ടെയ്ല്ഡ് ബോയുടെ നാസദ്വാരത്തിലാണ് മുഴ ഉണ്ടായിരുന്നത്. വളർന്നു കൊണ്ടിരിക്കുന്ന മുഴ കാരണം പാമ്പിന് തീറ്റയെടുക്കുന്നതിനും ശ്വസനത്തിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. 

മൂന്ന് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. മുറിവിൽ അലിഞ്ഞു ചേരുന്ന തുന്നലാണ് ശസ്ത്രക്രിയയിൽ ഉപയോഗിച്ചത്. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പാമ്പിനെ ഉടമകൾക്ക് നൽകും. വനം വകുപ്പിന്റെ പരിവേഷ് സർട്ടിഫിക്കറ്റോടുകൂടിയാണ് ഇത്തരം പാമ്പുകളെ വീട്ടിൽ വളർത്തുന്നത്.  

നടുങ്ങി പൊലീസ്, മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

 

By admin