മസ്ക്കറ്റ്: അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പൊലീസ്. നുഴഞ്ഞുകയറുന്നവർക്കും ഇവരെ സംരക്ഷിക്കുന്നവർക്കും തൊഴിൽ നൽകുന്നവർക്കും 2,000 റിയാൽ വരെ പിഴയും തടവുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് ക്യാപ്റ്റൻ സഈദ് സലിം അൽ മഹ്റാസി പറഞ്ഞു.
ഒമാൻ ഫോറിനേഴ്‌സ് റെസിഡൻസി നിയമം അനുസരിച്ച്, അനധികൃതമായി പ്രവേശിക്കുന്നവർക്ക് 100നും 500 റിയാലിനും ഇടയിൽ പിഴയും ഒരു മാസത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവും ശിക്ഷയായി ലഭിക്കും. ഇത്തരക്കാർക്ക് ജോലി നൽകുകയോ താമസ സൗകര്യം ഒരുക്കുകയോ ചെയ്യുന്നവർക്ക് 1,000 റിയാലിനും 2,000 റിയാലിനും ഇടയിൽ പിഴയും ഏകദേശം 10 ദിവസം മുതൽ ഒരു മാസം വരെ തടവും ശിക്ഷയായി ലഭിക്കും.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും അനധികൃതമായി കുടിയേറിയവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാറുണ്ട്. ഇത്തരം നിയമലംഘകരെയും അവരെ സംരക്ഷിക്കുന്നവരെയും കണ്ടെത്തുന്നതിനായി ശക്തമായ അന്വേഷണമാണ് രാജ്യത്തുടനീളം നടത്തിവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *