14-കാരിയെ പലപ്പോഴായി പീഡിപ്പിച്ചു, ഭിന്നശേഷിക്കാരനായ പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട: ബന്ധുവും 14 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതിന് അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യിൽ വീട്ടിൽ ജോക്കബ് ജോൺ മകൻ റജി ജേക്കബിന് 70 വര്‍ഷം തടവ്.  കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവുമാണ് ശിക്ഷ. പത്തനംതിട്ട പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് വിധി പ്രസ്താവിച്ചത്.

2022 കാലയളവിലെ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അംഗപരിമിതിമൂലം സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിവില്ലാത്ത പ്രതി മൈനറായ പെൺകുട്ടിയോട് ശാരീരികമായി സഹായം തേടി വന്നിരുന്ന വേളയിലാണ് ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നത്.

പ്രതി തൻ്റെ മുച്ചക്ര വണ്ടിയിൽ പെൺകുട്ടിയെ കയറ്റി കൊണ്ടു പോകുന്ന വേളയിലും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികാതിക്രമം നടത്തിയതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണ ചുത തല കോയിപ്പുറം പൊലീസ്  ഇൻസ്പെക്ടർ ആയിരുന്ന വി. സജീഷ് കുമാറാണ് നടത്തിയത്.

ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമം: നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed