കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം കാണ്‍പൂരിലെത്തിയ ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണത്തിനിടെ, ഹസ്തദാനത്തന് ശ്രമിച്ചയാള്‍ക്ക് കോലി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
കോലിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹോട്ടല്‍ അധികൃതര്‍ സമ്മാനിച്ച ബൊക്കെയും മറ്റൊരു കയ്യില്‍ ബാഗും പിടിച്ച് നില്‍ക്കുമ്പോഴാണ് ഒരാള്‍ ഹസ്തദാനത്തിന് ശ്രമിച്ചത്. തുടര്‍ന്ന് കോലി, ‘സര്‍ എനിക്ക് രണ്ട് കയ്യേയുള്ളൂ’ എന്നും പറഞ്ഞ് നടന്നുനീങ്ങി.
അതേസമയം, കോലിക്കു പിന്നാലെയെത്തിയ ഋഷഭ് പന്ത് ബൊക്കെ നല്‍കിയയാളെ ആലിംഗനം ചെയ്യുന്നുണ്ട്. വീഡിയോ കാണാം