കുവൈറ്റ്: സെപ്റ്റംബർ ഒന്നിന് കുവൈത്ത് തീരത്ത് ഇറാന്‍ വ്യാപാര കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി അമൽ സുരേഷിനെ കാണാതായിട്ട് 25 ദിവസം.
ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരണപ്പെട്ടിരുന്നു. 25 ദിവസമായിട്ടും അമലിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ കുടുംബം കണ്ണീരിലാണ്.
അമൽ കപ്പലിൽ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ. 9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയിൽ പ്രവേശിക്കുക.
മുൻപ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്ന അമൽ പിന്നീട് മുംബൈയിൽ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയിൽ പ്രവേശിച്ചത്.