ഡല്‍ഹി: വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്തതിന് മാനസികവൈകല്യമുള്ളയാളെ മര്‍ദിച്ചു കൊന്നു. 32കാരനായ ദീപക്ക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ രോഹിണിയിലെ പ്രേം നഗര്‍ മേഖലയിലാണ് സംഭവം. ദീപക്ക് അയല്‍വാസിയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ദീപക്കിനെ അയല്‍വാസി ഉള്‍പ്പെടെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.