ഭോപാൽ: ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് 28കാരനായ പ്രതിയെ മൊറേന പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സൻഹിത, പോക്സോ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.
മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. ആടുകളെ മേയ്ക്കാൻ പോയ കുട്ടിയാണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്. ഗുരുതരനിലയിലായ പെൺകുട്ടിയെ വയലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നില തൃപ്തികരമാണെന്നും മൊറേന പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പൊലീസ് സംഘങ്ങളെ രൂപീകരിച്ച് പ്രതിയെ പിടികൂടുകയുമായിരുനെന്നും പൊലീസ് വ്യക്തമാക്കി.