കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ 2 മുത്‍ 18 വരെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ  വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുക. ഇതിൻ്റെ രണ്ടാം ഘട്ടംജനുവരിയിൽപരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. 

By admin

You missed