മനാമ: ദൈവ ചിന്തകളിൽ ലോക ജനത ജാഗ്രതരായാൽ വിശ്വാസത്തിലൂടെ എല്ലാവർക്കും സ്നേഹവും സന്തോഷവും സമാധാനവും ജാതിമത ചിന്തകൾക്കതീതമായി പങ്കിടാൻ കഴിയും എന്നതാണ് നമ്മൾ പഠിച്ച് കൊണ്ടിരിക്കുന്ന അറിവും വിജ്ജാനവുമെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി.
ബഹ്റൈൻ ഭരണാധികാരികൾക്ക് നന്ദിയും ആരോഗ്യവും സമാധാനവും സന്തോഷവും നേർന്ന് കൊണ്ട് ഗൾഫിലെ ഉന്നത പണ്ഡിതരും ശൈഖുമാരും സാമൂഹ്യമണ്ഡലത്തിലെ പ്രമുഖരുടെ വലിയ സദസ്സിൽ, സുൽത്താന ശൈഖ് കാന്തപുരം അബൂബക്കർ മുസ്ല്യാർ തൻ്റെ എളിമയാർന്ന പ്രസംഗം ഖുർആൻ ആയത്ത് പാരായണത്തിലൂടെയാണ് തുടക്കം കുറിച്ചത്.
കുട്ടികളുടെ അകമ്പടിയോടെയാണ് ഐസിഎഫ് 45ാം വാർഷികവേദിയിലേക്ക് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്താന ശൈഖ് കാന്തപുരം അബൂബക്കർ മുസ്ല്യാരെയും വിവിധ ഗൾഫ് നാടുകളിലെ പണ്ഡിത ന്മാരെയും പ്രമുഖരുടെ സാനിധ്യത്തിൽ വരവേറ്റത്.
 
ഐ. സി.എഫ് 45-ാം വാർഷികത്തിന് പ്രൗഡോജ്വല തുടക്കമായി
 
ബഹ്റൈൻ പ്രവാസികൾക്കിടയിൽ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ സേവനരംഗത്ത് നാലരപ്പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) 45ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം.
സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ യു എ ഇ മതകാര്യ ഉപദേഷ്ടാവ് അലിയ്യൂൽ ഹാശിമി ഉദ്ഘാടനകർമ്മം നിർവഹിച്ചു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മുഖ്യാതിഥിയായിരുന്നു. 
ആറ് മാസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷപരിപാടികളുടെ ഭാഗമായി വിദ്യഭ്യാസ, സാംസ്കാരിക സേവന മേഖലകളിൽ വിവിധ പദ്ധതി പ്രവർത്തനങ്ങളാണ് ഐ.സി.എഫ്. നടപ്പിലാക്കുന്നത്. ജീവകാരുണ്യ മേഖലയിൽ നിർധനരായ കുടുംബങ്ങൾക്ക് 10 വീടുകൾ, 45 പെൺകുട്ടികൾക്ക് വിവാഹ സഹായം, പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്നിവനൽകും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്‍റെ പ്രവാസഘടകമായ ഐ സി എഫ്. ‘പ്രവാസത്തിന്‍റെ അഭയം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് പ്രവർത്തിക്കുന്നത്.
ഐ. സി.എഫ് നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പാർലിമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമ്മാസ്, ബഹ്‌റൈൻ ശരീഅഃ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ്‌ ഡോക്ടർ ശൈഖ് ഇബ്രാഹിം റാഷിദ്‌ മിരീഖി, ശരീഅഃ കോർട്ട് ജഡ്‌ജ്‌ ശൈഖ് ഹമദ് സാമി ഫളിൽ അൽ ദോസരി, എഞ്ചി. ശൈഖ് സമീർ ഫാഇസ്, ഇബ്രാഹീം സഖാഫി താത്തൂർ, കെ. പി.സി. സി. സിക്രട്ടറി കെ. പി.ശ്രീകുമാർ, എന്നിവർ പ്രസംഗിച്ചു ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ സംബന്ധിച്ചു. ഐ. സി. എഫ് ജനറൽ സിക്രട്ടറി അഡ്വ: എം. സി. അബ്ദുൾ കരീം, സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *