കുയ്യാലിയിലെ വാടക ക്വാട്ടേഴ്സിൽ പരിശോധന; യുവതിയെ പിടികൂടി പൊലീസ്, മൊബൈൽ ഫോണുകളും എംഡിഎംഎയും പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ പത്ത് ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. കുയ്യാലിയിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് ചാലിൽ സ്വദേശി റുബൈദയെ പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിക്കാനുളള വസ്തുക്കളും ആറ് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ക്വാട്ടേഴ്സിലെത്തി പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് എംഡിഎംഎയും മറ്റു വസ്തുക്കളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. തുടര്‍ന്ന് റുബൈദയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.