കോട്ടയം: വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ കോട്ടയം എസ്.എം.ഇ. കോളേജില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ആരോപണവിധേയരായ അധ്യാപകരെ സ്ഥലം മാറ്റാമെന്നും രണ്ട് അധ്യാപകരേക്കൊണ്ട് വിഷയം അന്വേഷിപ്പിക്കാമെന്നുമുള്ള നിര്‍ദേശം ഡയറക്ടര്‍ മുന്നോട്ടു വച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്.
വിദ്യാര്‍ഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലം എന്നാരോപിച്ചും ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുമാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഒന്നാം വര്‍ഷ എം.എല്‍.ടി. വിദ്യാര്‍ഥി അജാസ് ഖാന്‍ പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഇന്റേണല്‍ പരീക്ഷയില്‍ തോറ്റതിനു പിന്നാലെയാണ് അജാസ് ആത്മഹത്യ ചെയ്തത്.