വാഷിങ്‌ടൺ : 2024ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പിന്നീട് മത്സരത്തിന് ഇറങ്ങില്ലെന്ന് മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകായിരുന്നു ട്രംപ്. ഇനി ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് തോന്നുന്നില്ല. ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷ എന്നും ട്രംപ് പറഞ്ഞു.
2028ൽ ട്രംപിന് 82 വയസാകും. ഈ തെരഞ്ഞെടുപ്പില്‍ ആദ്യം മത്സരത്തിനിറങ്ങിയ ജോ ബൈഡന് പ്രായമേറിയെന്ന് ട്രംപും മറ്റ് യാഥാസ്ഥിതികരും ആക്ഷേപം ഉന്നയിച്ചിരുന്നു.