പത്തനംതിട്ട: റാന്നിയില്‍ അതിഥിതൊഴിലാളി താമസിച്ചിരുന്ന മുറിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അസം സ്വദേശി ഗണേഷിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.10 ഓടെയാണ് സംഭവം. റാന്നി ഹെഡ് പോസ്റ്റോഫിസിന് മുൻപിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് പൊട്ടിത്തെറി നടന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ മുറിയുടെ വാതിൽ റോഡിനു എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ പതിച്ചു. കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ന്ന് സമീപത്തെ റോഡിലേക്ക് തെറിച്ചു വീണു.
കെട്ടിടത്തില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല.
പരിക്കേറ്റ ആൾ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പൊലീസ് മുറി സീൽ ചെയ്തു