വേണാട് എക്സ്പ്രസിൽ തിരക്കിനെ തുടർന്ന് രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനിൽ കുഴഞ്ഞുവീണിരുന്നു. മെമു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തി.
നേരത്തെയും വേണാട് എക്സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലില്‍ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു.