കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണിയാണ് പിടിയിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.
കാഞ്ഞിരക്കാടുള്ള വാടകവീട്ടില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്തായിരുന്നു പ്രതിയും മാതാപിതാക്കളും താമസിച്ചിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.