മലമ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 97 -ാമത് മഹാസമാധി ദിനത്തോടനുബന്ധിച്ച് മലമ്പുഴ ഗുരുമന്ദിര സമിതിയുടെ നേതൃത്വത്തിൽ എസ്.എൻ നഗർ ഗുരുമന്ദിരത്തിൽ വെച്ച് ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദക്ഷിണ സമർപ്പണം തുടങ്ങിയ പരിപാടികൾ നടന്നു.
സമാധി ദിനത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനായോഗം ശ്രീനാരായണ ധർമ്മശ്രമം പ്രസിഡണ്ട് നാരായണ ഭക്താനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുമന്ദിരം പ്രസിഡണ്ട് എ.ഷിജു അധ്യക്ഷത വഹിച്ചു.
ഗുരു മന്ദിരം സെക്രട്ടറി സന്തോഷ് മലമ്പുഴ, കെ.ഭാസ്കരൻ, ശിവൻകുട്ടി മനക്കൽക്കാട്, പത്മാവതി ബാലകൃഷ്ണൻ, രാധകുട്ടി അപ്പുകുട്ടൻ, അമ്മാള്ളൂ കറുപ്പൻ, ശാരദാ വാസു, പി.ജിത്തിൻ, മാധവിഹരി, രജനി രാജൻ, എം.എസ്. മനീഷ എന്നിവർ സംസാരിച്ചു.