മലമ്പുഴ: ബാലവേദി ജില്ലാ തല ഓണാഘോഷപരിപാടി മലമ്പുഴ റോക് ഗാർഡൻ പരിസരത്ത് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നാടക പ്രവർകനും ബാലവേദി സംസ്ഥാന ട്രൈനറുമായ വൈശാഖ് അന്തിക്കാട് ഉത്ഘാടനം ചെയ്തു.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പാർട്ടി ജില്ല അസി: സെക്രട്ടറി സുമലത മോഹൻദാസ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ.ഷിനാഫ്, സിപിഐ മലമ്പുഴ മണ്ഡലം സെക്രട്ടറി ടി.വി വിജയൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
കൺവീനർ സുരേഷ് ആലത്തൂർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ചെയർമാൻ ഷാജി ജോസഫ് സ്വാഗതവും എ.ബി അപർണ്ണ നന്ദിയും രേഖപ്പെടുത്തി.