കോഴിക്കോട്: മുക്കത്ത് മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. തിരുവമ്പാടി സ്വദേശികളായ വിപിന്‍, നിശാം എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിനായിരുന്നു സംഭവം. ബൈക്കില്‍ മുക്കം നഗരത്തിലേക്ക് പോകുകയായിരുന്നു കാരശേരി സ്വദേശി സല്‍മാനും ഭാര്യ അനീനയും. ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോള്‍ അമിത വേഗത്തില്‍ വന്ന കാര്‍ ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.
നാലു പേരായിരുന്നു അപ്പോള്‍ കാറിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ പോലീസ് പിടികൂടി. രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പിയും എയര്‍ഗണ്ണും പോലീസ് കണ്ടെത്തി. മദ്യ ലഹരിയിലാണ് പ്രതികള്‍ വാഹനം ഓടിച്ചത്.