ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎസിലേക്ക്. സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ മോദി സന്ദര്‍ശിക്കുന്നത്.
ക്വാഡ്, യുഎന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് മോദി അമേരിക്കയിലെത്തുന്നത്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ മോദിയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ട് നിര്‍ണായകമാണെന്ന ഘടകമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചര്‍ച്ചയാക്കുന്നത്.