കോട്ടയം: ജനശതാബ്ദി ട്രെയിനുകള്‍ക്കു പിന്നാലെ എറണാകുളം – ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രിസലും എല്‍.എച്ച്ബി കോച്ചുകള്‍ വരുമോ?. ഇന്റര്‍സിറ്റിക്ക് എല്‍.എച്ച്ബി കോച്ചുകള്‍ വരുമെന്നു പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതു സംബന്ധിച്ചു തുടര്‍ നടപടികള്‍ ഒന്നും ആയിരുന്നില്ല. ബംഗളൂരു മലയാളികൾ വളരെയേറെ ആശ്രയിക്കുന്ന ട്രെയിനാണ് എറണാകുളം – ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്. കാലത്ത് ഒമ്പത് മണിയോടെ എറണാകുളത്ത് നിന്നെടുത്ത് രാത്രി എട്ട് മണിയോടെ ബംഗളൂരുവിൽ എത്തുകയും, ബംഗളൂരുവിൽ നിന്ന് കാലത്ത് 6 മണിക്കെടുത്ത് വൈകിട്ട് അഞ്ച് മണിയോടെ എറണാകുളം എത്തുകയും ചെയ്യും.
പൊതുവെയുള്ള സ്ലീപ്പർ ക്ലാസ്സുകൾക്ക് പകരം, ഇരുന്ന് പോകാനുള്ള ചെയർ കാർ സൗകര്യമുള്ള തീവണ്ടിയായതിനാൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുളള നിരവധി പേരാണ് ഈ വണ്ടിയെ ആശ്രയിക്കുന്നത്. ജൂലൈയിലാണ് ബംഗളൂരു ഇന്റർസിറ്റി കോച്ചുൾ എൽഎച്ച്ബിയിലേക്ക് മാറുമെന്ന പ്രഖ്യാപനമുണ്ടായത്. എന്നാൽ ഇത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി. നിലവിൽ വിഷയം സജീവ പരിഗണനയിലാണെന്ന് റെയിൽവേ പറയുന്നത്.
അതേ സമയം മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കും പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. വര്‍ഷങ്ങളായി ഈ ട്രെയിനുകളുടെ കോച്ചുകള്‍ നവീകരിക്കണമെന്ന ആവശ്യം യാത്രക്കാരില്‍ നിന്നു ഉയര്‍ന്നിരുന്നുവെങ്കിലും കാര്യമായ നടപടി റെയില്‍വേയുടെ ഭാഗത്തു നിന്നു ഉണ്ടായിരുന്നില്ല.
ഐ.സി.എഫ് കോച്ചുകളാണ് നിലവില്‍ ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇവ ഏറെ പഴക്കം ചെന്നതാണ്. നിലവില്‍ കണ്ണൂര്‍ – തിരുവന്തപുരം ജനശതാബ്ദിക്ക് അനുവധിച്ച എല്‍.എച്ച്.ബി കോച്ചുകള്‍ കൊല്ലത്തെ യാര്‍ഡില്‍ എത്തിച്ചിട്ടുണ്ട്.ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്‍.എച്ച്.ബി കോച്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളാണ് ഇവ.
തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസില്‍ സെപ്റ്റംബര്‍ 29 മുതലും കണ്ണൂരില്‍ നിന്ന് തിരിച്ചുള്ള സര്‍വീസില്‍ സെപ്റ്റംബര്‍ 30 മുതലും പുതിയ കോച്ചുകള്‍ ഉപയോഗിച്ച് തുടങ്ങും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി ട്രെയിനിലും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ എല്‍എച്ച്ബി കോച്ചിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുന്നുവെന്ന് റെയില്‍വേ നിൽകുന്ന വിവരം.