എസ് പി ഓഫീസിലെ മരം മുറി; എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം
തിരുവനന്തപുരം: എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിലാണ് സുജിത് ദാസിനെതിരെ അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.