സ്റ്റെപ്പിറങ്ങി വന്നപ്പോൾ കണ്ണിലുടക്കിയത് കിടിലൻ ഷൂസ്; സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ
ദില്ലി: ഫ്ലാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു ജോടി ഷൂസ് മോഷ്ടിക്കുന്ന ഒരു സ്വിഗ്ഗി ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നോയിഡയിലാണ് സംഭവം. നോയിഡ സെക്ടർ 73ലെ ഒരു ഫ്ലാറ്റിലാണ് മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.
ഫ്ലാറ്റിന്‍റെ സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന ഓറഞ്ച് സ്വിഗ്ഗി യൂണിഫോമും ഹെല്‍മറ്റും ധരിച്ചയാൾ ഷൂ റാക്കിന് അടുത്താണ് എത്തുന്നത്. മറ്റ് ചെരുപ്പുകൾക്ക് അടിയിലിരുന്ന ഷൂസ് മാത്രം എടുത്ത് തന്‍റെ ബാഗിലിട്ട് പോകുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നോയിഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
फ्लैट के बाहर रखे जूते चोरी। Swiggy डिलीवरी बॉय की भी कोई मजबूरी रही होगी…
📍नोएडा, उत्तर प्रदेश pic.twitter.com/bUTkC7nPeA
— Sachin Gupta (@SachinGuptaUP) September 17, 2024