ന്യൂഡല്‍ഹി: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം തുടരുകയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തിങ്കളാഴ്ച പരിശോധിച്ച 13 സാമ്പിളുകളും നെഗറ്റീവാണ്. സമ്പര്‍ക്ക പട്ടികയില്‍ 172 പേരാണുള്ളത്. ഹൈറിക്സ് പട്ടികയില്‍ 26 പേരുണ്ട്. ഇവര്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കിത്തുടങ്ങി.
ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളവരല്ലെങ്കിലും സമ്പര്‍ക്കപട്ടികയിലുള്ള ആര്‍ക്കെങ്കിലും രാഗലക്ഷണമുണ്ടെങ്കില്‍ ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കും. ഇന്ന് കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും സിസിടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കണ്ടെത്തും.
മങ്കിപോക്‌സ് സംശയിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള യുവാവിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.