പരിശുദ്ധ പ്രവാചകന്റെ ജീവിതവും ദർശനവും എന്നും കാലികപ്രസക്തവും നാളിതുവരെ ചരിത്രത്തിൽ തുല്യതയില്ലാത്തതുമാണെന്ന്  നഹ്ജുറഷാദ് ഇസ്ലാമിക്‌ അക്കാദമി വൈസ് പ്രിൻസിപ്പൽ അൻവർ മുഹ് യദ്ധീൻ ഹുദവി പറഞ്ഞു. വൈലത്തൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ദിദിന മദ്ഹ് റസൂൽ പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസ്സുകൾക്കിടയിൽ ജാതിയതയുടെയും വർണ്ണ, വർഗ്ഗ, ഭാഷ വിവേചനത്തിന്റെയും വൻ മതിലുകൾ ഉയർന്നു വരുന്ന വർത്തമാനകാലത്ത് പ്രവാചകധ്യാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും, ലോകത്ത് അന്യം നിന്നു പോകുന്ന കരുണയും കാരുണ്യവും മനവീകതയും ഓരോ മീലാദ് സംഗമങ്ങളിൽ ചർച്ച ചെയ്യുകയും സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോ മീലാദ് സംഗമങ്ങളിലും നാം പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹല്ല് പ്രസിഡന്റ് കാസിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വൈലത്തൂർ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ്‌ ഷാഫി ഹൈതമി മുഖ്യ പ്രഭാഷണം നടത്തി. വൈലത്തൂർ മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
 
പുലർച്ചെ നാല് മണിക്ക് വൈലത്തൂർ മസ്ജിദിൽ ഉസ്താദ് മുഹമ്മദ്‌ ഷാഫി ഹൈതമിയുടെ നേതൃത്വത്തിൽ മൗലീദ്, പ്രാർത്ഥനസദസ്സും, കാലത്ത് ഏഴ് മണിക്ക് മഹ് ദനുൽ ഉലൂം മദ്രസ്സ അങ്കണത്തിൽ മഹല്ല് പ്രസിഡന്റ് എൻ എ കാസിം ഹാജി പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് നബിദിന സന്ദേശഘോഷയാത്രയും ശേഷം അന്നദാനവിതരണവും നടന്നു.വൈകുന്നേരം രണ്ട് മണിക്ക് മദ്രസ്സ ഹാളിൽ നടന്ന നബിദിന പൊതുസമ്മേളനത്തിൽ മഹല്ല് വൈസ് പ്രസിഡന്റ് മൂസ്സ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുകയും ശുഹൈൽ ഫൈസി ഉത്ഘാടനം ചെയ്യുകയും ചെയ്തു.
മഹല്ല് ജനറൽ സെക്രട്ടറി കലാം കൊടവനയിൽ, മദ്രസ്സ സെക്രട്ടറി ജലീൽ വെട്ടിശേരി,യൂസഫ് മുസ്ലിയാർ, സാദിഖ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു. മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങളും നടന്നു. കഴിഞ്ഞ വർഷത്തിൽ പ്രതിഭപുരസ്‌കാരങ്ങൾ നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, മത്സാരാർഥികൾക്ക് സമ്മാനവിതരണവും നടത്തി.പരിപാടികൾക്ക് മഹല്ല് കമ്മിറ്റി ഭാരവാഹികളും, അദ്ധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *