ദമ്മാം: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന  പ്രവാസി സാഹിത്യോത്സവിന്റെ 14 മത്  എഡിഷൻ ആർ എസ് സി  സൗദി ഈസ്റ്റ്‌ നാഷനൽ തല പരിപാടികൾക്കായുള്ള പോസ്റ്റർ പ്രകാശന കർമത്തിന് സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ശൈഖുനാ ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകി.
ഐ സി എഫ്  ദമ്മാം സെൻട്രൽ പ്രസിഡന്റ് ഷംസുദ്ദീൻ സഅദി അദ്യക്ഷതവഹിച്ച പ്രസ്തുത പരിപാടി ഐ സി എഫ് സൗദി നാഷനൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്‌ഘാടനം ചെയ്തു.  
വളർന്നുവരുന്ന തലമുറയിൽ ധാർമികത ഉറപ്പുവരുത്തേണ്ടത്‌ ഓരോ പൗരന്റെയും കടമയാണെന്നും ഇത്തരം കലാ സാംസ്കാരിക പരിപാടികൾ അതിനു വലിയ സഹായവുമാണ്‌.
നവംബര് 8 -ന് ഹായിലിൽ വെച്ച് നടക്കുന്ന നാഷനൽ സാഹിത്യോത്സവിന്റെ വിപുലമായ നടത്തിപ്പിനെയും അതിന്റെ പ്രചാരണ പ്രവർത്തങ്ങളെയും സംഗമം ചർച്ച ചെയ്തതോടൊപ്പം  സാഹിത്യോത്സവ്‌ മുന്നോട്ട്‌ വെക്കുന്ന മഹത്തായ സന്ദേശം മുഴുവൻ പ്രവാസികളിലേക്കും എത്തിക്കുന്നതിന്റെ അനിവാര്യതയെ അടിവരയിടുകകൂടിയായിരുന്നു.
സൗദിയുടെ വിവിധ മേഘലകളിലെ 9 സോണുകളിൽ നിന്നും  പ്രസ്തുത പ്രദേശങ്ങളിലെ വിവിധ ക്യാമ്പസുകളിൽ നിന്നുമായി അൻപതിലധികം മത്സരയിനങ്ങളിൽ  രണ്ടായിരത്തോളം വിദ്യാർത്ഥികളും യുവാക്കളും യുവതികളുമടങ്ങുന്ന മത്സരാർത്ഥികൾ പങ്കെടുക്കുന്ന പതിനാലാം എഡിഷൻ കഴിഞ്ഞ കാലങ്ങളിലെ അപേക്ഷിച്ച്‌ പുതിയ അനുഭവമായിരിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
സമസ്ത മുശാവറ അംഗം അബ്ദുല്ലാഹ് അഹ്‌സനി ചെങ്ങായി, ഐ സി എഫ് പ്രതിനിധികളായി  സലിം പാലച്ചിറ, ഷൗക്കത് സഖാഫി ഇരിങ്ങല്ലൂർ, റഹീം മഹ്‌ളരി,  ആർഎസ് സി പ്രതിനിധികളായി ഷഫീഖ് ജൗഹരി, റഊഫ് പാലേരി സാദിഖ് സഖാഫി ജഫാനി, ഫൈസൽ വേങ്ങാട്, ദമ്മാം മീഡിയ ഫോറം പ്രതിനിധി ലുഖ്മാൻ വിളത്തൂർ തുടങ്ങിയ വിവിധ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യയിൽ നിന്നുള്ള കലാ സാംസ്കാരിക നേതാക്കളും സൗദി സ്വദേശികളായ സാഹിത്യകാരന്മാരും പങ്കെടുക്കുന്നത്‌ പരിപാടിയുടെ മാറ്റ്‌ കൂട്ടുമെന്നും അഭിപ്രായപ്പെട്ട  പ്രസ്തുത പരിപാടിയിൽ  അബ്ബാസ് മാഷ് തെന്നല സ്വാഗതവും സലിം സഅദി നന്ദിയും പറഞ്ഞു.
മലയാളികളായ 30 വയസ്സിന് താഴെയുള്ളവർക്ക്  മത്സരിക്കുന്നതിനായി http://register.rscsaudieast.com എന്ന ലിങ്കിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം.
5 മുതൽ +2 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക്  ക്യാമ്പസ്‌ വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *